കൂടത്തായി കേസ് : ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി ജോളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതില്‍ ആറ് പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

ഈ പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പരീക്ഷകള്‍ നടക്കും. ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകള്‍ എഴുതുന്നുണ്ട്. ഇത് കൂടാതെ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്. 2002-2016 കാലത്ത് തന്റെ കുടുംബാംഗങ്ങളായ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....