കൂടത്തായി : കൂടത്തായി അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. താമരശ്ശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജോളി മാത്രമാണ് പ്രതിയെന്ന് എസ് പി .കെ ജി സൈമൺ പറഞ്ഞു. 2002 ഓഗസ്റ്റ് 22 നാണ് അന്നമ്മ കൊലചെയ്യപ്പെടുന്നത്. നായയെ കൊല്ലുന്ന വിഷം ഉപയോഗിച്ചായിരുന്നു കൊലപാതകം. 129 സാക്ഷികളും 75 രേഖകളുമടക്കം ആയിരത്തിൽപരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലപാതക പരമ്പരയിലെ ആദ്യകേസുകളിൽ ഒന്നായിരുന്നു ഇത് . കാലപ്പഴക്കത്തെത്തുടർന്നു തെളിവുകൾ സംഘടിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ട കേസായിരുന്നു ഇതെന്നും പോലീസ് പറഞ്ഞു. ഡോഗ് കിൽ കലർത്തിയ ആട്ടിൻസൂപ്പ് നൽകിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയത്. ഡോഗ് കിൽ കുറിച്ച് നൽകിയ മൃഗഡോക്ടർ ഉൾപ്പടെയുള്ളവർ കേസിൽ സാക്ഷികളാണ് .
കൂടത്തായി അന്നമ്മ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
RECENT NEWS
Advertisment