കോപ്പിയടി കണ്ടെത്തിയ കോളേജുകളുടെ പ്രിന്‍സിപ്പല്‍മാരെ വിളിച്ചു വരുത്തുo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല ബി.ടെക് പരീക്ഷയില്‍ കോപ്പിയടി കണ്ടെത്തിയ കോളേജുകളുടെ പ്രിന്‍സിപ്പല്‍മാരെ വിളിച്ചു വരുത്തുന്നതാണ്. നാലു കോളേജുകളിലാണ് ഹൈടെക് കോപ്പിയടി നടന്നിരിക്കുന്നത്. പ്രിന്‍സിപ്പല്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരാതി പോലീസിന് നല്‍കുന്നതാണ്. വെള്ളിയാഴ്ച നടന്ന ബിടെക് മൂന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്ര ആന്‍ഡ് കോംപ്ലക്സ് അനാലിസിസ് ( linear algibra and complex analysis) എന്ന പരീക്ഷയിലാണ് കോപ്പിയടി കണ്ടെത്തിയതും പരീക്ഷ റദ്ദാക്കിയിരിക്കുന്നതും.

മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പര്‍ ഫോട്ടോയെടുത്ത് വാട്സാപ് ഗ്രൂപ്പു വഴിയാണ് ഉത്തരങ്ങള്‍ പകര്‍ത്തിയെഴുതിയിരിക്കുന്നത്. ഇതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് പ്രാഥമിക നിഗമനം. നാലു കോളേജുകളിലാണ് ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. ഇവിടെ നിന്ന് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് തേടാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിക്കുകയുണ്ടായി.

ഈ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരോട് നാളെ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരില്‍ നിന്ന് കിട്ടുന്ന വിശദാംശങ്ങള്‍ പ്രകാരമായിരിക്കും പോലീസില്‍ പരാതി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ കോപ്പിയടി ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍വ്വകലാശാലയ്ക്ക് പോലീസിന്റെ സഹായം തേടേണ്ടി വരും. തുടര്‍പരീക്ഷകളുടെ കൃത്യതയോടെയുള്ള നടത്തിപ്പിനായി മുഴുവന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...