Tuesday, April 23, 2024 3:34 pm

കൊശമറ്റം നിധി ലിമിറ്റഡിന്റെ അംഗീകാരം റദ്ദുചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കമ്പിനി നല്‍കിയ കേസ് ഈ മാസം 17 ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊശമറ്റം നിധി ലിമിറ്റഡിന്റെ അംഗീകാരം റദ്ദുചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കമ്പിനി നല്‍കിയ കേസ് (WP(C) 6776/2021) കേരളാ ഹൈക്കോടതി ഈ മാസം 17 ന് വീണ്ടും പരിഗണിക്കും. നിലവില്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് കൊശമറ്റം നിധി ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. 2021 ഓഗസ്റ്റ് 30 നാണ് ഇന്ത്യയൊട്ടാകെയുള്ള 404 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചുകൊണ്ട് പബ്ലിക് നോട്ടീസ് പുറത്തിറക്കിയത്. ഇതില്‍ 206 നിധി കമ്പിനികളും കേരളത്തിലായിരുന്നു. NDH – 4 ഡിക്ലറേഷന്‍ നടപടിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിധി കമ്പിനികളുടെ അംഗീകാരം റദ്ദുചെയ്തത്.

2020 ല്‍ 348 സ്ഥാപനങ്ങളുടെ പട്ടികയും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയിലും 50 കമ്പിനികള്‍ കേരളത്തിലെയായിരുന്നു. ഈ രണ്ടു പട്ടികയിലും കൊശമറ്റം നിധി ലിമിറ്റഡ് ഉണ്ടായിരുന്നെങ്കിലും 2021 ല്‍ രണ്ടാം പട്ടിക പുറത്തായപ്പോള്‍ മാത്രമാണ് കൊശമറ്റം നിധി ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു ചില നിധി കമ്പിനികളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ചില കമ്പിനികള്‍ സ്ഥാപനം പൂട്ടി നാട് വിട്ടിട്ടുമുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അംഗീകാരം നഷ്ടപ്പെട്ട നിധി കമ്പിനികള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ല. ഇത്തരം നിധി കമ്പിനികളില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നതില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനുവേണ്ടി പ്രമുഖ മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരും ജില്ലാ കളക്ടര്‍മാരെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ ഇത്തരം നടപടികള്‍ ഒന്നും ഉണ്ടായില്ല എന്നാണ് വിവരം. അംഗീകാരമില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നിധി കമ്പിനികളുടെയും വിവരം പത്തനംതിട്ട മീഡിയയാണ് ആദ്യമായി പുറത്തു വിട്ടത്. മുന്‍നിര മാധ്യമങ്ങള്‍ ആരുംതന്നെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല.

ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കോന്നി പോപ്പുലര്‍ ഫിനാന്‍സും പ്രവര്‍ത്തിച്ചത് ഹൈക്കോടതി ഉത്തരവിലൂടെയാണ്. പോപ്പുലര്‍ കമ്പിനിയില്‍ നിക്ഷേപിച്ചവര്‍ ഇന്ന് കോടതിയും സമരവുമായി നീങ്ങുകയാണ്. നിക്ഷേപകര്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം പോപ്പുലര്‍ ഉടമകള്‍ കയ്യിലാക്കി ധൂര്‍ത്തടിക്കുകയായിരുന്നു. പരാതി ലഭിച്ചതു പ്രകാരം 1200 കോടിയിലധികം രൂപ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. മുപ്പതിനായിരത്തോളം നിക്ഷേപകരാണ് പരാതിയുമായി നീങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ്എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാളി വോട്ടർമാർക്ക് ആശ്വാസം ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ – സർവീസ് കൊച്ചുവേളി-ബെംഗളൂരു...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ...

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും : ശോഭ സുരേന്ദ്രൻ

0
ആലപ്പുഴ : കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത്...