ഡോ. എം.എസ്.സുനിലിന്റെ 260 – മത് സ്നേഹ ഭവനം സദുവിന്റെ അഞ്ചംഗ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർ നൽകുന്ന 260 – മത് സ്നേഹഭവനം ഇലവുന്തിട്ട നല്ലാനിക്കുന്ന് തൊഴിക്കോട് കിഴക്കേക്കര സദുവിനും കുടുംബത്തിനുമായി വിദേശ മലയാളിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ അധ്യാപകൻ പ്രൊഫ. പീറ്റർ മാത്യുവിന്റെയും കോട്ടയം ബിസിഎം കോളേജ് മുൻ അധ്യാപിക പ്രൊഫ.മേയമ്മ വെട്ടിക്കാട്ടിൻറെ അൻപതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി.  വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രൊഫ.പീറ്റർ മാത്യുവും മകൻ പ്രൊഫ. ജിജു മാത്യു പീറ്റേഴ്സും ചേർന്ന് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത അടച്ചുറപ്പില്ലാത്ത ഒരു കുടിലിൽ ആയിരുന്നു സദുവും ഭാര്യ മിനിയും രോഗബാധിതനായ പിതാവും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികളും താമസിച്ചിരുന്നത്.  ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ഡോ. എം.എസ്.സുനിൽ  ഇവർക്കായി 3 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, രാജു അമ്പാട്ട്, ദീപ  എ. കെ, അംബിക ടി. എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...