നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം സർക്കാർ ഇടപെടുക ; ലെൻസ് ഫെഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചരിത്രത്തിലില്ലാത്ത വിധം കടുത്ത വിലക്കയറ്റം മൂലം പ്രധാന തൊഴിൽ മേഖലയായ നിർമ്മാണ മേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് നിർമാണസാമഗ്രികൾക്ക് ഉണ്ടായ വിലക്കയറ്റം നിർമ്മാണ പ്രവർത്തികൾക്ക് 35 ശതമാനം വർദ്ധനവ് സംഭവിച്ചുകഴിഞ്ഞു. നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ 80 ശതമാനവും ഭവന നിർമ്മാണങ്ങൾ ആയതിനാൽ എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുന്നു.
ഈ വിലവർദ്ധനവിൽ ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( ലെൻസ് ഫെഡ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിൻറെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് മുന്നിൽ നടത്തിയ ധർണ്ണ യുഡിഎഫ് ചെയർമാൻ വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.

ലെൻസ്ഫെഡ് ജില്ലാ പ്രസിഡണ്ട് അനിൽകുമാർ ജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കുര്യൻ ഫിലിപ്പ്, സുധീർ കെ, കുഞ്ഞുമോൻ കെങ്കിരേത്ത്, രശ്മി വിനോദ്, എസ് ശ്രീകുമാർ , ശ്രീവിദ്യ സുബാഷ് , അനിൽകുമാർ നാരങ്ങാനം, മനോജ് വാസ്തുശില്പ, ജിനു അനുഗ്രഹ, പ്രശാന്ത് പനങ്ങാട്, എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...