Saturday, April 20, 2024 1:57 pm

400 കോടിയുടെ കടപ്പത്രം ഇറക്കുമെന്ന് കൊശമറ്റം ഫിനാന്‍സ് ; 2011 ലും 2012 ലും ഇറക്കിയ കടപ്പത്രത്തിലൂടെ നിരവധിപേരെ വഞ്ചിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കടപ്പത്രം ഇറക്കാന്‍ മത്സരിക്കുകയാണ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍. നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന കടപ്പത്രത്തിലൂടെ നിക്ഷേപം സ്വീകരിക്കുക എന്ന തന്ത്രമാണ് ഇതിനുപിന്നില്‍. കൊശമറ്റം ഫിനാന്‍സ് 400 കോടിയുടെ കടപ്പത്രമാണ് ഡിസംബര്‍ മാസം ഇറക്കുന്നതെന്ന് കമ്പിനി ഉടമ മാത്യു ചെറിയാന്‍ അറിയിച്ചു കഴിഞ്ഞു. 2011 ലും 2012 ലും കൊശമറ്റം ഫിനാന്‍സ്  ഇറക്കിയ കടപ്പത്രം വാങ്ങിയ നിരവധിപ്പേര്‍ ചതിക്കപ്പെട്ടു. 2013 ല്‍ ഇറക്കിയ കടപ്പത്രം വാങ്ങിയവരും ആശങ്കയിലാണ്. ഇവരുടെ കാലാവധി പൂര്‍ത്തിയാകുന്നതേയുള്ളു.

Lok Sabha Elections 2024 - Kerala

കടപ്പത്രത്തില്‍ വാഗ്ദാനം ചെയ്ത തുക നല്‍കാതെയാണ് കൊശമറ്റം ഫിനാന്‍സ് നിക്ഷേപകരെ വഞ്ചിച്ചത്. നിരവധിപ്പേര്‍ പരാതിയുമായി കണ്‍സ്യൂമര്‍ കോടതികളെ സമീപിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ വിധികളാണ് പല കോടതികളും പുറപ്പെടുവിച്ചത്. ചില ജില്ലകളില്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2013 ല്‍ വാങ്ങിയ കടപ്പത്രങ്ങളുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍പ്പേര്‍ നിയമനടപടിയുമായി നീങ്ങുമെന്നാണ് വിവരം. സാധാരണ നിക്ഷേപകര്‍ പലരും കേസിന് നീങ്ങിയില്ല. എന്നാല്‍ കൊശമറ്റം ഫിനാന്‍സില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിന് നീങ്ങിയവരില്‍ പലരും.

5 ലക്ഷം രൂപ നല്‍കിയാല്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം രൂപ മടക്കി നല്‍കാമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സ് ഉറപ്പു നല്‍കിയത്. എന്നാല്‍ പണം കയ്യില്‍ വന്നതോടെ ഇവര്‍ വാക്കുവ്യത്യാസം കാണിക്കുകയായിരുന്നു. റിസര്‍വ് ബാങ്കിനെ പഴി പറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. കൊശമറ്റം പുറത്തിറക്കിയ മെഗാ ബോണ്ടുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയത്തെപ്പറ്റി റിസര്‍വ് ബാങ്ക് നല്‍കിയ ഒരു സര്‍ക്കുലര്‍ ആയിരുന്നു കമ്പിനി നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഉപയോഗിച്ചത്.

ആലപ്പുഴ കണ്‍സ്യൂമര്‍ കോടതിയിലെ CC 79/2022 നമ്പര്‍ കേസിലും കൊശമറ്റം ഫിനാന്‍സ് റിസര്‍വ് ബാങ്കിന്റെ ഈ സര്‍ക്കുലര്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും വിജയിച്ചില്ല. കൊശമറ്റം ഫിനാന്‍സിന്റെ റീജണല്‍ മാനേജര്‍ ആയി 10 വര്‍ഷത്തിലേറെ ജോലി ചെയ്ത ആലപ്പുഴ മുതുകുളം സ്വദേശി ജോണ്‍ തോമസ്‌ ആയിരുന്നു ഇവിടെ പരാതിക്കാരന്‍. അഭിഭാഷകനെപ്പോലും ഒഴിവാക്കിക്കൊണ്ട്  ജോണ്‍ തോമസ്‌ സ്വയം കേസ് വാദിക്കുകയായിരുന്നു. കൊശമറ്റം ഫിനാന്‍സിന്റെ വാദമുഖങ്ങളുടെ മുനയൊടിക്കുവാനും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുവാനും പഴയ ഈ ജീവനക്കാരന് കഴിഞ്ഞു.

നിക്ഷേപകനായ ജോണ്‍ തോമസിന് പൂര്‍ണ്ണമായും അനുകൂല വിധിയാണ് കോടതിയില്‍നിന്ന് ഉണ്ടായത്. കൊശമറ്റം ഫിനാന്‍സ് കടപ്പത്രത്തിലൂടെ വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും നല്‍കാനായിരുന്നു വിധി. കടപ്പത്രത്തിന്റെ കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കിയെങ്കില്‍ മാത്രമേ നിക്ഷേപകന് നിയമപരിരക്ഷ ലഭിക്കുകയുള്ളൂ. ഈ കാലാവധിക്കുള്ളില്‍ പരാതി നല്‍കുവാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിലൂടെ നിക്ഷേപകര്‍ക്ക് അവകാശപ്പെട്ട കോടികളാണ് കൊശമറ്റം ഫിനാന്‍സ് തട്ടിയെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
തിരുവനന്തപുരം : തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ആക്രമണമാണെന്ന് ​ഗവർണർ ആരിഫ്...

രാഹുലിന് പക്വത ഇല്ല, അറിവുള്ള നേതാക്കൾ ഉപദേശിക്കണം ; വീണ്ടും ആഞ്ഞടിച്ച് ഇ.പി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽ​ഗാന്ധിയെ വീണ്ടും കടന്നാക്രമിച്ച് എൽഡിഎഫ്...

കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ വയനാട്ടില്‍ തോറ്റ് ഓടിയൊളിക്കും : നരേന്ദ്ര മോദി

0
മഹാരാഷ്ട്ര : രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി....

ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന് സൂചിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

0
ദില്ലി : ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന്...