24.6 C
Pathanāmthitta
Thursday, December 8, 2022 8:45 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

അരുണ്‍ ഗോയലിനെ തിരക്കീട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതില്‍ കൗശലo ; നിയമനത്തിന്‍റെ ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : അരുണ്‍ ഗോയലിനെ തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതില്‍ കൗശലo. നിയമനത്തിന്‍റെ  ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ഒരു മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണര്‍ ചൂഷണത്തിന് നിന്ന് കൊടുക്കാത്ത ആളായിരിക്കണം. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അന്തരിച്ച ടി.എന്‍ ശേഷനെപ്പോലുള്ള വ്യക്തികള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. അരുണ്‍ ഗോയലിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയ വിഷയം പരിഗണിച്ച സുപ്രീം കോടതി നടത്തിയ നിര്‍ണായക നിരീക്ഷണകോട്ടയം ത്തെ തുടര്‍ന്നാണ്‌ വിരമിക്കാന്‍ ഒരു മാസമുള്ളപ്പോള്‍ വോളന്ററി റിട്ടയര്‍മെന്റ് നല്‍കി ഐ. എ. എസ് ഓഫീസര്‍ അരുണ്‍ ഗോയലിനെ തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതില്‍ എന്തെങ്കിലും കൗശലമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചത്. നിയമനത്തിന്റെ ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

ഇന്ന് തന്നെ ഹാജരാക്കാനാണ് ജസ്റ്റിസ് കെ. എം. ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ കര്‍ശന നിര്‍ദ്ദേശം. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ട രമണിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി ഫയല്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയി, സി. ടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് സുപ്രീംകോടതി നിര്‍ണായക ഇടപെടലും നടത്തി. കമ്മിഷന്‍റെ നിഷ്പക്ഷത ഉറപ്പാക്കാന്‍ നിയമന സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസിന്‍റെ സാന്നിദ്ധ്യം എല്ലാം സുതാര്യമാണെന്ന സന്ദേശം നല്‍കും. എന്നാല്‍ ആ അഭിപ്രായത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

Pulimoottil 2
01-up
self
KUTTA-UPLO

തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി ആറ് വര്‍ഷമാണെങ്കിലും 2004 മുതല്‍ ആരും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. നിയമിക്കപ്പെടുന്നയാള്‍ക്ക് ആറ് വര്‍ഷം ലഭിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രത്തില്‍ സെക്രട്ടറിയായിരുന്ന അരുണ്‍ ഗോയല്‍ 60 വയസ് തികയുന്ന ഡിസംബര്‍ 31ന് വിരമിക്കേണ്ടതായിരുന്നു. ഈ മാസം 18ന് വി. ആര്‍. എസ് നല്‍കുകയും 19ന് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയുമായിരുന്നു. 21ന് ചുമതലയേറ്റ അദ്ദേഹം 2025 ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാവും.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണര്‍മാരുടെയും നിയമനത്തിന് കൊളീജിയം പോലുള്ള സമിതി വേണമെന്ന ഹര്‍ജികളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. പിറ്റേന്നാണ് അരുണ്‍ ഗോയലിന്‍റെ  നിയമനം. അതുകൊണ്ടു തന്നെ നിയമന പ്രക്രിയ എങ്ങനെയാണെന്ന് കോടതിക്ക് അറിയണം. എല്ലാം നേരെയാണ് നടക്കുന്നതെന്നാണ് നിങ്ങള്‍ അവകാശപ്പെടുന്നത്. അത് ഞങ്ങള്‍ക്ക് ബോധ്യപ്പെടണം. – എ.ജിയോട് കോടതി പറഞ്ഞു.

കോടതി വാദം തുടങ്ങിയശേഷം സര്‍ക്കാര്‍ തിരക്കിട്ട് അരുണ്‍ ഗോയലിനെ നിയമിച്ചതായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. വി. ആര്‍.എസ് കിട്ടാന്‍ മൂന്ന് മാസം വേണമെന്ന് അപ്പോള്‍ ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. വി. ആര്‍. എസിന് നോട്ടീസ് നല്‍കിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

മേയ് മുതല്‍ കമ്മിഷണര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുളള നിയമത്തിന്‍റെ  അഭാവത്തില്‍ ഭരണഘടനയുടെ മൗനം ചൂഷണം ചെയ്യുകയാണെന്ന കോടതി നിരീക്ഷണവും ഏറെ പ്രസക്തമാണ്. ഇവിടെയാണ് രാജ്യത്തിന് ഒരിക്കലും മറക്കാനാകാത്ത ടി.എന്‍.ശേഷന്റെ പേര് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected] 

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow