കൊറ്റനാട് പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് തുറന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (SIND PTA 117) ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അനിൽ കുമാർ പി.എൻ നിർവ്വഹിച്ചു. എല്ലാവർക്കും തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടുകൂടി കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ സൊസൈറ്റിയുടെ സംരംഭങ്ങളായ സി.എസ്.സി ഡിജിറ്റൽ സേവാ കേന്ദ്രം, സി.എസ്.സി പത്തനംതിട്ട ജില്ലാ മാനേജർ കാർത്തിക് ചന്ദ്രനും തുണിസഞ്ചി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം കൊറ്റനാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് പി.സാമും നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്  രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കൊറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ല വ്യവസായ വകുപ്പ് ഡെപ്യുട്ടി രജിസ്ട്രാർ സുരേഷ് കുമാർ എസ്. കെ, ഉപജില്ല വ്യവസായ ഓഫീസർ സ്വപ്ന ദാസ്, മല്ലപ്പള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കവിത, വ്യാപാരി വ്യവസായി ഏകോപന സമിതി ചാലാപ്പള്ളി യൂണിറ്റ് പ്രഡിഡന്റ് തങ്കപ്പൻ വി ജി, വൈസ് പ്രസിഡന്റ് അജിത് കുമാർ ബി, ഹോണററി സെക്രട്ടറി വിജിത വി വി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...