ലഹരി വിരുദ്ധ റാലിയും കലാപരിപാടികളും നടത്തി റാന്നി ജനമൈത്രി പോലീസും എസ്.പി.സിയും

For full experience, Download our mobile application:
Get it on Google Play

റാന്നി: ലഹരി വിരുദ്ധ റാലിയും കലാപരിപാടികളും നടത്തി റാന്നി ജനമൈത്രി പോലീസും എസ്.പി.സിയും. പൊതുജനങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി പോലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതി പ്രകാരമാണ് ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പരിപാടി നടത്തിയത്. പ്രമുഖ കലാകാരന്‍ താജ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് കലാ പരിപാടികൾ നടത്തിയത്.

ചെത്തോങ്കര എസ്.സി.എച്ച്.എസ്.എസ്, റാന്നി എം.എസ്.എച്ച്.എസ്.എസ്, ചെറുകുളഞ്ഞി ബഥനി സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളും അധ്യാപകരും ജനമൈത്രി പോലീസുമാണ് പരിപാടിയില്‍ പങ്കെടുത്തത്. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സൂസന്‍സാം ലഹരിവിരുദ്ധ സന്ദേശം നല്‍കി. എസ്.ഐ സന്തോഷ്, സി.പി.ഒമാരായ സുമില്‍, രതീഷ്, നിധീഷ്, വിനീത്, വനിതാ സി.പി.ഒ അഞ്ജന, ജനമൈത്രി ബീറ്റ് ഓഫീസര്‍ അശ്വദ്ധീഷ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...