കോട്ടാങ്ങൽ എട്ടു പടയണി സമാപിച്ചു ; ഇന്ന് ഇരു കരക്കാരും പുല വൃത്തം തുള്ളി പിരിയും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്ര കാളി ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ നടന്ന എട്ടു പടയണി സമാപിച്ചു. ഇന്ന് ഇരു കരക്കാരും പുല വൃത്തം തുള്ളി പിരിയും. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണി നടന്നു. രാത്രി ഒരുമണിക്ക് 101പാള ഭൈരവി കോലം കളത്തിൽ എത്തി. തുടർന്ന് 16,32,64 പാള ഭൈരവികൾ, അരക്കിയക്ഷി, സുന്ദരയക്ഷി, മറുത,കൂട്ടമറുത, പക്ഷി എന്നീ കോലങ്ങളും തുള്ളിയൊഴിഞ്ഞു. നാലുമണിയോടെ കാലൻ കോലം കളത്തിലെത്തി. മംഗള ഭൈരവിയോടെ വലിയ പടയണി സമാപിച്ചു. തുടർന്ന് കോട്ടാങ്ങൽ അമ്മ കല്ലൂപ്പാറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിൽ നിന്ന് കാവുംകടവിലേക്ക് നടന്ന എഴുന്നള്ളത്തിൽ ഇരുകരക്കാരും പങ്കെടുത്തു. ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുല വൃത്തം തുള്ളി 28 പടയണിക്ക് പര്യവസാനം കുറിക്കും. പടയണി ചടങ്ങുകൾക്ക് ശ്രീദേവി വിലാസം പടയണി സംഘം കുളത്തൂർ, ശ്രീഭദ്ര പടയണി സംഘം കോട്ടാങ്ങൽ, ശ്രീ മഹാ ഭദ്രകാളി ക്ഷേത്രം ഭരണസമിതി( കോട്ടാങ്ങൽ ദേവസ്വം ), വിവിധ സർക്കാർ വകുപ്പുകൾ എന്നിവ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...