കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നൈർമല്യം പദ്ധതി : പരിശീലനം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകൾ ഒറ്റ ദിവസം കൊണ്ട് ക്ളോറിനേറ്റ് ചെയ്യുന്നതിനുള്ള പരിശീലന പരിപാടി പൂർത്തിയായി. 13-ാം വാർഡിലെ കുടുംബശ്രീ പ്രതിനിധികളുടെ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ വൈ നസ്സീർ, കൃഷ്ണകുമാർ, സി. ഡി. എസ്സ് വിജിലൻ്റ് ഗ്രൂപ്പ് കൗൺസിലർ സൂസി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും നടന്ന പരിശീലന പരിപാടികൾക്ക് കുടുംബശ്രീ ചെയർ പേഴ്സൺ സിന്ധു സാംകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള എന്നിവർ നേതൃത്വം നൽകി.

ജലത്തിൻ്റെ ഗുണനിലവാരം, ജലജന്യ രോഗങ്ങൾ, ലഘു പാനീയങ്ങളുടെ ദൂഷ്യവശങ്ങൾ, ജലശുദ്ധീകരണ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് പരിസ്ഥിതി ശാസ്ത്ര വിഷയ വിദഗ്ദ്ധ ഡോ. കെ.എസ് ബിനു, ഫുഡ് ടെക്നോളജി വിദഗ്ധ ലക്ഷ്മി സുകുമാരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ, എം. എൽ. എസ് പി മാർ ക്ലാസ്സുകൾ എടുത്തു. ഓരോ വാർഡിലും ക്ലോറിനേഷൻ നടത്തുന്നതിനുള്ള വാളണ്ടിയർമാരെ തിരഞ്ഞെടുത്ത് തുടർ പരിശീലനം നല്കി ക്ലോറിനേഷൻ പദ്ധതിയുടെ ഭാഗമാക്കി. നിശ്ചിത ഇടവേളകളിൽ ആരോഗ്യ വകുപ്പിൻ്റെ മേൽ നോട്ടത്തിൽ ക്ലോറിനേഷൻ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. എല്ലാ വാർഡുകളിലും ക്ലോറിനേഷൻ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും വിതരണം ചെയ്യുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...