കോട്ടാങ്ങൽ : മഹാഭദ്രകാളിക്ഷേത്രത്തിലെ 28 പടയണിക്ക് ഒൻപതിന് ചൂട്ടുവെയ്‌ക്കും.
കുളത്തൂർ കരയിൽ താഴത്തുവീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ്‌കുമാറും ആണ് ചൂട്ടുവെയ്ക്കുന്നത്. കരക്കാരുടെ സാന്നിധ്യത്തിൽ ഏവരുടെയും അനുവാദം തേടി ചൂട്ടുകറ്റയിലേക്ക് അഗ്നിപകർന്നാണ് പടയണിക്ക് തുടക്കംകുറിക്കുക. 28-ന് ക്ഷേത്രത്തിൽ എട്ടുപടയണിക്ക് ചൂട്ടുവെയ്ക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഇരുകരക്കാരും പടയണി നടത്തും. 29-ന് ചൂട്ടുവലത്തുനടക്കും. 30, 31 തീയതികളിൽ ഗണപതികോലവും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ അടവിയും നടക്കും. മൂന്നിനും നാലിനുമാണ് വലിയ പടയണി. വലിയപടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. അതേ ദിവസങ്ങളിൽ തിരുമുഖദർശനത്തിനും അവസരമുണ്ട്. തുടർന്ന്, മകരഭരണി നാളിൽ ഇരകരക്കാരും പുലവൃത്തം തുള്ളി പിരിയുന്നതോടെ പടയണി പൂർണമാകും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1