കോട്ടാങ്ങൽ പടയണി : കാണികളെ വിസ്മയിപ്പിച്ച് ഘോഷയാത്രയും വേലയും വിളക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : കോട്ടാങ്ങൽ പടയണിയോടനുബന്ധിച്ച് മുഖ്യമായ ആകർഷണമായ മഹാ ഘോഷയാത്രയും വേലയും വിളക്കും നടന്നു. അറുപതോളം കൊച്ചു കുരുന്നുകൾ തദ്ദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച് തുള്ളുന്നു എന്ന് പ്രത്യേകത വേലയും വിളക്കിനും ഉണ്ട്. നയന മനോഹരങ്ങളായ ചോറ്റിക്കാവടികൾ, പീലിക്കാവടികൾ, മേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കരകമാട്ടം, അമ്മനാട്ടം, മുത്തുക്കുടകൾ, ഭജൻസ് അടക്കമുള്ള വിവിധ കലാപരിപാടികൾ കാണികളെ വിസ്മയിപ്പിച്ചു. ചുങ്കപ്പാറയിൽ നിന്നും നാലുമണിക്ക് ആരംഭിച്ച മഹാ ഘോഷയാത്രയും വേലയും ക്ഷേത്രസന്നിധിയിൽ 7. 30ന് എത്തിച്ചേരുകയും തുടർന്ന് 8.30 നു തിരുമുമ്പിൽ വേല നടക്കുകയും ചെയ്തു. ഘോഷയാത്രയ്ക്കും മറ്റു ചടങ്ങുകൾക്കുംശ്രീഭദ്ര പടയണി സംഘം പ്രസിഡണ്ട് എൻ.ജി രാധാകൃഷ്ണൻ നെടുംപുറത്ത് സെക്രട്ടറി അരുൺ കൃഷ്ണ കാരക്കാട്ട്,ഖജാൻജി സുരേഷ് കുമാർ കുളയാംകുഴിയിൽ പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ വർക്കിംഗ് പ്രസിഡണ്ട് സുനിൽ വെളിക്കര, കൺവീനർ അനൂപ് ഇളം പ്ലാവിൽ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...