കോതമംഗലത്തെ ഭീതിയിലാഴ്ത്തിയ ‘ആന’ ഒടുവിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഒരു മാസത്തിലേറെയായി താണ്ഡവമാടിയ കാട്ടാനയെ ഒൻപത് മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവിൽ വനംവകുപ്പ് മയക്കുവെടി വച്ചു വീഴ്ത്തി. പിടികൂടിയ ആനയ്ക്ക് ‘ടെലിമെട്രി റേഡിയോ കോളർ’ ഘടിപ്പിച്ച ശേഷം വൈകുന്നേരം 4:45 ഓടെ വെട്ടമ്പാറ വനത്തിലേക്ക് തുറന്നുവിട്ടു. ആദ്യം വനംവകുപ്പ് രേഖകളിൽ ‘മലയാറ്റൂർ ഫീമെയിൽ 4’ എന്ന പിടിയാനയെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും, വിശദമായ പരിശോധനയിൽ ഇത് കൊമ്പില്ലാത്ത ‘മോഴ’യാനയാണെന്ന് സ്ഥിരീകരിച്ചു.

ആനയുടെ ഇടതു കീഴ്ത്താടിയിലേറ്റ ഗുരുതരമായ പരുക്കും വീക്കവുമാണ് ഇതിനെ അക്രമാസക്തനാക്കിയതെന്നാണ് മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ. ഈ പരുക്ക് കാരണം കാട്ടിലെ കഠിനമായ ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആന എളുപ്പത്തിൽ ആഹാരം ലഭിക്കുന്ന ജനവാസമേഖലകളിലെ വാഴയും മറ്റ് കൃഷികളും ലക്ഷ്യമിട്ടെത്തിയത്. ദൗത്യത്തിനിടെ വനംവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം ആനയുടെ പരുക്കിന് വിദഗ്ദ്ധ ചികിത്സയും നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...