കൊറോണ വ്യാപന മേഖല ; കോതമംഗലം പള്ളി തൽക്കാലം ഏറ്റെടുക്കാനാവില്ലെന്നു ജില്ലാ കളക്ടർ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കൊറോണ വ്യാപന മേഖലയായതിനാൽ കോതമംഗലം പള്ളി തൽക്കാലം ഏറ്റെടുക്കാനാവില്ലെന്നു ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം കോതമംഗലം മുൻസിപ്പാലിറ്റിയിൽ 64 പേർ കൊറോണ ചികിത്സയിൽ കഴിയുന്നവരാണ്. എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണെന്നും, ഈ സാഹചര്യത്തിൽ ഏറ്റെടുക്കൽ നടപടികളുമായി മുൻപോട്ട് പോകാനാകില്ലെന്നും കളക്ടർ കോടതിയെ അറിയിച്ചു.

ബലപ്രയോഗത്തിലൂടെ ഏറ്റെടുത്താൽ രോഗവ്യാപനത്തിനിടയാക്കുമെന്നും ജില്ലാ ഭരണകൂടം റിപ്പോർട്ടിൽ പറയുന്നു. കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണമെന്ന് പറഞ്ഞ കോടതി ഈ മാസം 25ന് ജില്ലാ കളക്ടറോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചിരുന്നു. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി തള്ളി ദിവസങ്ങൾക്ക് ശേഷമായിരുന്നു കോടതിയുടെ വിമർശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...