കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അപ്പീലിൽ നാളെ തുടർവാദം കേൾക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബഞ്ച് വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടർ എസ് സുഹാസിനെതിരെ കോടതിയലക്ഷ്യ നടപടിയിൽ ഇന്ന് സിംഗിൾ ബഞ്ചിന് വിധി പറയാം. എന്നാൽ ഈ വിധി നടപ്പാക്കുന്നതും ഒരാഴ്ച നിർത്തി വെക്കാൻ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിർത്തിവയ്ക്കണം : ഹൈക്കോടതി
RECENT NEWS
Advertisment