Wednesday, May 1, 2024 10:07 pm

അ​ഡ്മി​നി​സ്‌​ട്രേറ്റര്‍ ഭരണത്തിലുള്ള കൊ​റ്റ​നാ​ട് സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സമരവുമായി നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി: കൊ​റ്റ​നാ​ട് സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ര്‍ സം​ഘ​ടി​ച്ച്‌ ബാ​ങ്കി​ലെ​ത്തി. പ​ണം ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍നി​ന്ന്​ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നി​ക്ഷേ​പ​ക​ര്‍. ചൊ​വ്വാ​ഴ്ച മൂ​ന്നു​മ​ണി​യോ​ടെ ബാ​ങ്കി​ലെ​ത്തി​യ​വ​ര്‍ അ​ഞ്ചു​മ​ണി ക​ഴി​ഞ്ഞി​ട്ടും ബാ​ങ്കി​ല്‍നി​ന്ന്​ ഇ​റ​ങ്ങാ​ന്‍ ത​യ്യാറാ​യി​ല്ല. അ​റ​സ്റ്റ് ചെ​യ്ത്​ നീ​ക്കേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടും മ​ട​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ല. അ​സി​സ്റ്റ​ന്റ്​ ര​ജി​സ്ട്രാ​റു​മാ​യി ഫോ​ണി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​ക്ക്​ ശേ​ഷ​മാ​ണ് നിക്ഷേപകര്‍ പി​രി​ഞ്ഞു​പോ​യ​ത്.

സ്ത്രീ​ക​ള​ട​ക്കം 12 നി​ക്ഷേ​പ​ക​രാ​ണ് പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബാ​ങ്കി​ല്‍ എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര്‍ അ​സി​സ്റ്റ​ന്റ്​ ര​ജി​സ്ട്രാ​റെ വി​വ​ര​മ​റി​യി​ച്ചു. അ​ദ്ദേ​ഹം ഫോ​ണി​ലൂ​ടെ ഇ​വ​രു​മാ​യി സം​സാ​രി​ച്ചു. ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ല്‍ നേ​രി​ട്ട് ഇ​തു​സം​ബ​ന്ധി​ച്ച്‌ ച​ര്‍ച്ച ന​ട​ത്താ​മെ​ന്നും പ​ണം തി​രി​കെ ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി നി​ക്ഷേ​പ​ക​ര്‍ പ​റ​ഞ്ഞു. ഈ ​ഉ​റ​പ്പി​ല്‍ ത​ല്‍ക്കാ​ലം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു.

ര​ണ്ടു മു​ത​ല്‍ 12 ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കാ​നു​ള്ള​വ​ര്‍ ഇ​തി​ല്‍പെ​ടു​ന്നു. 96 ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ര​യും പേ​ര്‍ക്ക്​ മാ​ത്ര​മാ​യി ന​ല്‍​കാ​നു​ള്ള​ത്. ന​ഷ്ട​ത്തി​ലാ​യ ബാ​ങ്കി​ല്‍നി​ന്ന്​ നി​ക്ഷേ​പം തി​രി​കെ കി​ട്ടാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഭ​ര​ണ​ത്തി​ലാ​ണ്. നി​ക്ഷേ​പ​ക​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രം ; ‘വരാഹ’ത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വരാഹത്തിന്റെ മോഷൻ ടൈറ്റിൽ...

ഈ പൊള്ളുന്ന ചൂടിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഏറെയാണ്

0
ചുട്ടുപൊള്ളുന്ന വേനലിൽ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയമാണ് കരിക്കിൻ വെള്ളം. കോളയോ സോഡയോ...

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിക്കില്ല ; സൂചന നൽകി കോൺ​ഗ്രസ് നേതാക്കൾ

0
ദില്ലി : ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ​ഗാന്ധി...

പാലക്കാട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പോലീസ് നീക്കം ചെയ്തു

0
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പോപൊലീസ് നീക്കം ചെയ്തു....