കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നടന്ന വാഹനാപകടത്തില്‍ വയനാട്ടിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പരിക്കേറ്റു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. മണികണ്ഠനാണ് (53) വാഹനാപകടത്തില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം.
മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവര്‍ത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുധീഷിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു. സുധീഷിനെ കൂടാതെ മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിബിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
തവിഞ്ഞാല്‍ മക്കികൊല്ലി അമൃത നിവാസില്‍ രാമകൃഷ്ണന്‍ നായരുടെ (റിട്ടയര്‍ഡ് നേവല്‍ ഓഫീസര്‍ ) മകനാണ്. ഭാര്യ പ്രസന്ന (അധ്യാപിക, മുണ്ടേരി ജി.വി.എച്ച്.എസ്.എസ്) മക്കള്‍: ഡോ – സിദ്ധാര്‍ത്ഥ് , അമൃത (വിദ്യാര്‍ത്ഥി). മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.