റാന്നി, എരുമേലി വഴി കൊട്ടാരക്കര – ബെംഗളൂരു ബസ് സർവീസ് നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊട്ടാരക്കര – ബെംഗളൂരു റൂട്ടിൽ കോന്നി, പത്തനംതിട്ട, റാന്നി വഴി കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് നാളെ മുതൽ സർവീസ് തുടങ്ങും. നവീകരിച്ച പുനലൂർ – മൂവാറ്റുപുഴ പാതയിലൂടെയുള്ള ആദ്യത്തെ സംസ്ഥാനാന്തര സർവീസാണിത്. പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, ഈരാറ്റുപേട്ട, മുട്ടം, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, കോഴിക്കോട്, തൊട്ടിൽ പാലം, മാനന്തവാടി, കാട്ടിക്കുളം, തോൽപെട്ടി, മൈസൂരു, മണ്ഡ്യ വഴിയാണ് ബെംഗളൂരു എത്തുക. കൊട്ടാരക്കരയിൽ നിന്നു വൈകിട്ട് 3ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 6.10ന് ബെംഗളൂരു എത്തും.

അവിടെ നിന്നു പിറ്റേദിവസം വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് രാവിലെ 9.20ന് കൊട്ടാരക്കരയിൽ തിരിച്ച് എത്തും. ബസ് 3.20ന് പത്തനാപുരം, 3.40 കോന്നി, 3.50 പത്തനംതിട്ട, 4.15 റാന്നി, 4.45ന് എരുമേലി എത്തും. ബെംഗളൂരുവിൽ നിന്നു വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 8.30ന് റാന്നി, 8.45ന് പത്തനംതിട്ട, 9.00ന് കോന്നിയിലും എത്തും. ബെംഗളൂരു – പത്തനംതിട്ട 994 രൂപ, റാന്നി 974 രൂപ, കോന്നി 1004 രൂപ, പത്തനാപുരം 1024 രൂപ. സീറ്റ് റിസർവേഷൻ സൗകര്യം ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...