തിരുവനന്തപുരം: ഡോ.വന്ദനക്ക് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തക ഡോ.നാദിയ. ഇവര്‍ ജോലി ചെയ്തിരുന്ന താലൂക്ക് ആശുപത്രിയില്‍ അതിനുള്ള സൗകര്യം ഇല്ലായിരുന്നെന്നും ഡോ.നാദിയ ആരോപിച്ചു. മെഡിക്കല്‍ ഇന്റ്യുബേഷനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ശ്വാസകോശത്തില്‍ കുത്തേറ്റത് കണ്ടെത്തിയില്ല. അത് നടന്നിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഇവര്‍ ആരോപിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പ്രതി സന്ദീപ് ബോധപൂര്‍വമാണ് ആക്രമിച്ചതെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സന്ദീപ് മെഡിക്കല്‍ ഉപകരണം കൈയില്‍ ഒളിപ്പിച്ചുവെച്ചു. പ്രതി അക്രമാസക്തനാകുമെന്ന് പോലീസ് മുന്‍കൂട്ടികാണമായിരുന്നു. അക്രമം നടക്കുന്നത് വന്ദനക്ക് അറിയില്ലായിരുന്നു. പോലീസ് അക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടെയുണ്ടായിരുന്ന ഡോ.ഷിബിന്‍ ആണ് വനന്ദനെ രക്ഷപ്പെടുത്തിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.