ഡോ. വന്ദനക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ല ; ഗുരുതര ആരോപണവുമായി സഹപ്രവർത്തകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോ.വന്ദനക്ക് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തക ഡോ.നാദിയ. ഇവര്‍ ജോലി ചെയ്തിരുന്ന താലൂക്ക് ആശുപത്രിയില്‍ അതിനുള്ള സൗകര്യം ഇല്ലായിരുന്നെന്നും ഡോ.നാദിയ ആരോപിച്ചു. മെഡിക്കല്‍ ഇന്റ്യുബേഷനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ശ്വാസകോശത്തില്‍ കുത്തേറ്റത് കണ്ടെത്തിയില്ല. അത് നടന്നിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഇവര്‍ ആരോപിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പ്രതി സന്ദീപ് ബോധപൂര്‍വമാണ് ആക്രമിച്ചതെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സന്ദീപ് മെഡിക്കല്‍ ഉപകരണം കൈയില്‍ ഒളിപ്പിച്ചുവെച്ചു. പ്രതി അക്രമാസക്തനാകുമെന്ന് പോലീസ് മുന്‍കൂട്ടികാണമായിരുന്നു. അക്രമം നടക്കുന്നത് വന്ദനക്ക് അറിയില്ലായിരുന്നു. പോലീസ് അക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടെയുണ്ടായിരുന്ന ഡോ.ഷിബിന്‍ ആണ് വനന്ദനെ രക്ഷപ്പെടുത്തിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...