25 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനം വിഫലമായി ; കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു.
മുട്ടക്കാവ് സ്വദേശി സുധീറാണ് കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ അപകടത്തില്‍പ്പെട്ടത്.

റിംഗ് ഇറക്കുന്നതിനിടെ അപകടസാദ്ധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് പെട്ടെന്ന് മുകളിലേക്ക് കയറുന്നതിനിടയിലാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. പിന്നാലെ മണ്ണ് താഴേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. രാത്രിയില്‍ കനത്ത മഴയായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച്‌ കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഇത് ഫലം കാണാതായതോടെ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തി. അറുപത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലാണ് സുധീര്‍ അകപ്പെട്ടത്. 35 അടിയോളം മണ്ണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നീക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...