പൊതുചടങ്ങ് മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് വീണാജോര്‍ജ്ജ്‌

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : പൊതുചടങ്ങ് മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടത്. എന്നാല്‍ എത്തിയത് ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിക്കാണ്. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയായിരുന്നു ഈ പരിപാടിയുടെ ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എം പി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവ തിരുവടികള്‍, ആര്‍ച്ച്‌ ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്. ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു മന്തി അവിചാരിതമായി ഇവിടെയെത്തിയത്. വേദിയിലെത്തി കുറച്ച്‌ സമയം കഴിഞ്ഞപ്പോഴാണ് ഇത് താന്‍ പങ്കെടുക്കേണ്ട പരിപാടി അല്ലെന്ന് മന്ത്രിക്ക് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എംപി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദി വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...