കോട്ടയത്ത് മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം ; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. പ്രതി വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11:15 -ന് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. തൊട്ടടുത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പോലീസാണ് സംഭവം കണ്ട് ആദ്യമെത്തുന്നത്. സ്ഥലത്ത് കത്തിയുമായി നിന്ന പ്രതിയെ കൺട്രോൾ റൂം രണ്ടിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ ചേർന്ന് കീഴ്‌പെടുത്തി. കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിനീതിന്റെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...