പാലാ ന​ഗരസഭയിലെ ഉല്ലാസയാത്ര ; കോൺ​ഗ്രസ് അം​ഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പം കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവർത്തകരുടെ വികാരത്തെ പാലായിലെ കൗൺസിലർമാർ വ്രണപ്പെടുത്തിയെന്നും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞമാസം 20നായിരുന്നു എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗൺസിലർമാരുടെ ഉല്ലാസയാത്ര. സിപിഎം, കോൺഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമണ്ണിൽ ചുറ്റിയടിച്ചത്. ഭരണം ഒരുമിച്ചെങ്കിലും നഗരസഭയിലെ കയ്യാങ്കളിക്ക് ശേഷം സിപിഎമ്മുമായി പടലപ്പിണക്കം തുടരുന്ന മാണിവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. കെ റെയിൽ സമരത്തിൽ സിപിഎം കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനിടെയുള്ള ഉല്ലാസത്തെ ഗൗരവമായി കാണുകയാണ് ഡിസിസി.

സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് തരൂരിനെയും കെ.വി.തോമസിനെയും കോൺഗ്രസ് വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാൻ കഴിയാത്ത പ്രവ‍ർത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. വിഷയം കെപിസിസിയുടെ മുന്നിലേക്കെത്തിക്കാൻ തന്നെയാണ് ഡിസിസി അധ്യക്ഷൻ ഒരുങ്ങുന്നത്. പാലാ നഗരസഭയിൽ സിപിഎമ്മുമായി ചേർന്ന് കോൺഗ്രസ് അംഗങ്ങൾ കുറുമുന്നണിയായി പ്രവർത്തിക്കുന്നുവെന്ന പരാതിയും ഡിസിസിക്ക് മുന്നിൽ നേരത്തെ തന്നെയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...