കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റ നിലയിലാണ് ശരീരം ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിൻ്റെ കോമ്പൗണ്ടിൽ തന്നെയുള്ള കിണറ്റിൽ ചാടിയ നിലയിലാണ് ഭർത്താവ് രാമൻ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ സംഭവം അറിഞ്ഞില്ലെന്നാണ് ഇവർ മൊഴി നൽകിയത്. മൊഴിയിൽ പോലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ ശരീരം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...