കോട്ടയത്ത് അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു ; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം കോടിമത പാലത്തിന് സമീപം അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കാറ് മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു. കണ്ടൈയിനര്‍ ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ച് ചോര്‍ച്ചയുണ്ടായി. ആദ്യം മിനി കണ്ടെയ്നര്‍ ലോറിയിലും തുടര്‍ന്ന് മുന്നു കാറിലും ചെന്നിടിക്കുകയായിരുന്നു. രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും പോലീസിന്റെയും ഇടപെടലില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ചങ്ങനാശേരിയില്‍ നിന്നു കോട്ടയത്തേക്ക് വന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. കോടിമത പാലത്തിനു തൊട്ടുമുന്‍പാണ് വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു. വലത് ഭാഗത്തെ ഇടി കാരണം ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി. ഇതോടെ കൂടുതല്‍ നിയന്ത്രണം നഷ്ടമായ കാര്‍ കോട്ടയത്തു നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന 3 കാറുകളെയും ഇടിച്ചു തെറിപ്പിച്ചു. മറ്റു വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു. സേനകളുടെയും നാട്ടുകാരുടെയും സംയോജിത ഇടപെടല്‍ മൂലം വന്‍ ദുരന്തം വഴിമാറി. കണ്ടെയ്നര്‍ ലോറിയുടെ ഡിസല്‍ ടാങ്ക് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. റോഡിലെ ഡീസല്‍ കഴുകി കളയുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റ 3 പേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ വിട്ടയച്ചു. തിരുനക്കര നിവാസികളായ പി.ജെ. അര്‍ജുന്‍ (24), വി.ആര്‍. അര്‍ജുന്‍ (31), ഏറ്റുമാനൂര്‍ സ്വദേശി ജോയ്സണ്‍ ജോയ് (24) എന്നിവര്‍ക്കാണു പരുക്കേറ്റത്. അപകടം ഉണ്ടായക്കിയ കാര്‍ യാത്രികര്‍ക്കെതിരെ കേസെടുത്തതായി വെസ്റ്റ് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...