കോട്ടയം: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു തമിഴ്‌നാട് സ്വദേശിക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വടയാര്‍ സ്വദേശി(53), ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍(32), ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി (25), കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(33), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി(56) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ഇന്ന് പുതിയ മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ ഉള്‍പ്പെടുത്തിയതില്‍ ഒന്ന് കോട്ടയം ജില്ലയിലെ മണര്‍കാട് ആണ്.