ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ; കോട്ടയം മെഡിക്കല്‍ കോളേജിലെ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പടെ നിരവധി ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി. രോഗി സന്ദര്‍ശനവും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ റെഗുലര്‍ ക്ലാസും രണ്ടാഴ്ചത്തേയ്ക്ക് അടച്ചു. കോവിഡ് മൂന്നാം തരംഗത്തില്‍ മെഡിക്കല്‍ കോളേജിലെ നിരവധിയാളുകള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. ഇതോടെ മുന്‍കൂട്ടി നിശ്ചയിച്ചതടക്കമുള്ള എല്ലാ അടിയന്തിര ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അതീവഗൗരവ സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തുകയുള്ളൂ.

ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുള്ളവരില്‍ ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാര്‍ മാത്രമേ അനുവദനീയമായിട്ടൊള്ളൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍ ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. കൂടാതെ കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധിച്ച്‌ ഉറപ്പ് വരുത്തുകയും വേണ്ടതാണ്. രോഗികളുമായി വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാന്‍ അനുവദിക്കില്ല. ഒപിയിലെ തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താതെ അതാത് മേഖലകളിലെ ആശുപത്രികളില്‍ പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....