കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും. പുറത്തായ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെ തന്നെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.അട്ടിമറി നടത്താന്‍ എല്‍.ഡി.എഫും കരുക്കള്‍ നീക്കുന്നുണ്ട്. ബി.ജെ.പി യും ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വീണ്ടുമൊരു നറുക്കെടുപ്പിനും സാധ്യതയുണ്ട്. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. പക്ഷെ ഈരാറ്റുപേട്ടയിലേതുപോലെ ഭരണം തിരിച്ച്‌ പിടിക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

എന്നാല്‍ യു.ഡി.എഫിലെ പടലപ്പിണക്കങ്ങള്‍ മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ബിന്‍സിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ചില കൗണ്‍സിലര്‍മാര്‍ മറുകണ്ടം ചാടുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. എട്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെയുള്ള 52 സീറ്റില്‍ 22 സീറ്റുകള്‍ എല്‍.ഡി.എഫിനുണ്ട്. സ്വതന്ത്രയായ ബിന്‍സിയെ കൂടി കൂട്ടിയാല്‍ യുഡിഎഫിനും 22 ആകും. അടിയൊഴുക്കുകള്‍ നടന്നില്ലെങ്കില്‍ നഗരസഭ അധ്യക്ഷയെ കണ്ടെത്താന്‍ വീണ്ടുമൊരു നറുക്കെടുപ്പ് കൂടി നടത്തേണ്ടി വരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...