ലംഖിംപൂർ ഖേരി കർഷക കൊലപാതകക്കേസ് ; നീതി തേടി കർഷകരുടെ മഹാ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ നീതി തേടി യുപിയിലെ പിലിഭിത്ത് പുരൻപൂരിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്. ഒരു മാസം പിന്നിട്ടിട്ടും കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്. സംഘർഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയക്കണം, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയുടെ മണ്ഡലമാണ് പിലി ഭിത്ത്. കാർഷിക നിയമങ്ങൾക്കെതിരെയും ലഖിം പുർ ഖേരി സംഘർഷത്തിലും സർക്കാരിനെയും ബി.ജെ.പി യെയും രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ ബി.ജെ.പി നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വരുൺ ഗാന്ധിയുടെ മണ്ഡത്തിൽ തന്നെ മഹാപഞ്ചായത്ത് ചേരുന്നത്.

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി യും ആരോപിച്ചിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...