കൊലയ്ക്കു പിന്നില്‍ ലഹരി സംഘങ്ങളുടെ കുടിപ്പക : എസ്.പി ഡി.ശില്‍പ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിനു പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് കോട്ടയം എസ്.പി ഡി.ശില്‍പ. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ.ടി ജോമോനാണ് (40) കൊല നടത്തിയത്. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്‌തെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ജില്ലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മര്‍ദിച്ചിരുന്നു. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ്.പി ഡി.ശില്‍പ വ്യക്തമാക്കി.

ഷാന്‍ ബാബുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോന്‍ പോലീസിനോട് പറഞ്ഞു. മുഖത്തും ശരീരത്തും മര്‍ദിച്ച പാടുകള്‍ ഉണ്ടായിരുന്നതായും എസ്.പി ഡി.ശില്‍പ വ്യക്തമാക്കി. അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന്‍ വരുന്നത് പോലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....