റാഗിങ് : പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയും : നഴ്‌സിങ് കൗണ്‍സില്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്തെ നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനം. കോളജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതുമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ കോളജ് ഹോസ്റ്റല്‍ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും. കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടും.

അസിസ്റ്റന്റ് വാര്‍ഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തില്‍ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എന്നാണ് ആരോപണം. കോളജിലെത്തി അന്വേഷണം നടത്തിയ നഴ്‌സിങ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും. അതിനിടെ കോളജിലും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്നു മാരകായുധങ്ങള്‍ പോലീസ് കണ്ടെത്തി. കത്തിയും കരിങ്കല്‍ കഷ്ണങ്ങളും വിദ്യാര്‍ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി തുറന്ന് വന്ന് കഴുത്തിലും മുഖത്തുമടിച്ചു ; രക്തം...

0
മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ്...

സർക്കാരിൻ്റെ മദ്യനയം ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പികെ ബഷീർ

0
കോഴിക്കോട് : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്...

‘ഇൻഡിഗോ ചതിച്ചു’ ; പിണറായിയുടെ യാത്ര മുടങ്ങി

0
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന്...

ഹൈവേയിൽ പാൽ ടാങ്കർ മറിഞ്ഞു ; ചോർന്നൊഴുകിയ പാൽ ശേഖരിക്കാൻ പാത്രങ്ങളുമായി നാട്ടുകാരുടെ തിക്കിത്തിരക്ക്

0
ജയ്പൂർ: രാജസ്ഥാനിലെ കോട്പുട്‌ലിക്ക് സമീപം ഡൽഹി-ജയ്പൂർ ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം...