പശ്ചിമബം​ഗാളിൽ ഇന്ന് കൊട്ടിക്കലാശം ; 152 മണ്ഡലങ്ങളിലെ വോട്ടർമാർ മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പശ്ചിമബം​ഗാളിൽ ഇന്ന് കൊട്ടിക്കലാശം. ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങളിലെ വോട്ടർമാർ മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തും. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത ജാ​ഗ്രതയിലാണ് സംസ്ഥാനം. ​കേന്ദ്ര ഏജൻസികളെയും സേനയെയും ഉപയോ​ഗിച്ച് ബം​ഗാൾ പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് മമത ബാനർജി പറഞ്ഞു. ​ഗുണ്ടാ ഭരണം നാലാം തീയതി അവസാനിക്കുമെന്ന് അമിത് ഷാ തിരിച്ചടിച്ചു. ബിജെപിക്ക് മേൽക്കൈയുള്ള വടക്കൻ ബം​ഗാളിലെ 16 ജില്ലകളിലടക്കം 152 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മുർഷിദാബാദ്, മാൾഡ, ബർധമാൻ, ബിർഭൂം, നാദിയ ജില്ലകളും ഇതിലുൾപ്പെടും.

അക്രമ സാധ്യത കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഒന്നര ഇരട്ടിയോളം അർദ്ധസൈനികരാണ് സംസ്ഥാനത്തുള്ളത്. ഇതുവരെയുണ്ടായ ചെറിയ സംഘർഷങ്ങൾ വൻ അക്രമത്തിലേക്ക് മാറുമോയെന്ന ആശങ്കയുണ്ട്. 2400 കമ്പനി കേന്ദ്രസേനയും കേന്ദ്ര ഏജൻസികളും വിവിധ മുഖ്യമന്ത്രിമാരും ബിജെപിയോടൊപ്പം മമതയെ വേട്ടയാടുകയാണെന്നും മമത ഒറ്റയ്ക്ക് എല്ലാവരോടും പൊരുതുകയാണെന്നും തൃണമൂൽ വ്യാപക പ്രചാരണം തുടങ്ങി. കഴിഞ്ഞ ദിവസം പരിശോധനക്കിടെ സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ നാട്ടുകാരന്റെ മുഖത്തടിച്ച ദൃശ്യങ്ങളും നേതാക്കൾ വ്യാപകമായി പങ്കുവച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...