കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല : ഓമല്ലൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനംതിട്ട ഓമല്ലൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായ യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്‌. കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് രഞ്ജിത്തിനെ  ഹെല്‍മെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. രഞ്ജിത്തിനെ മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയ എഴുപത്തഞ്ച് വയസോളം പ്രായം വരുന്ന പമ്പിലെ മറ്റൊരു ജീവനക്കാരനെയും ഇവര്‍ മര്‍ദ്ദിച്ചു. ഈ സമയം പെട്രോള്‍ അടിക്കാന്‍ വന്നവരെയും ഇവര്‍ അസഭ്യം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പമ്പിലെ സി.സി.റ്റി.വി ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോയാണ്‌ യുവാവിനെ ഇവര്‍ മര്‍ദ്ദിച്ചത്. മുന്‍പും ഇവര്‍ ഈ പെട്രോള്‍ പമ്പില്‍ എത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെടുകയും നല്‍കാത്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പത്തനംതിട്ട പോലീസില്‍ പമ്പ് ഉടമ പരാതി നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...