Monday, June 17, 2024 11:32 pm

കോവിഡ് 19 : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണിക്കുന്നെന്ന് മുഖ്യമന്ത്രി ; ഇതിനോട് യോജിക്കില്ലെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണിക്കുന്നെന്ന് മുഖ്യമന്ത്രി. സഭ പിരിയുന്നത് ജനങ്ങളില്‍ ഭീതിപടര്‍ത്തുമെന്നും ഇതിനോട് യോജിക്കുന്നില്ലെന്നും പ്രതിപക്ഷം. പാര്‍ലമെന്‍റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീതിയുടെ മറവില്‍ നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്ന് പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം നടത്തവേയാണ് കോവിഡിനെക്കുറിച്ചുള്ള പ്രത്യേക പ്രസ്താവന നടത്താനായി മുഖ്യമന്ത്രി എഴുന്നേറ്റത്. തടസപ്പെടുത്താന്‍ നില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. കോവിഡ് കൊണ്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഉത്തരവുകള്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. പതിനാല് ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകനയോഗങ്ങള്‍ നടത്തും. മുസ്ലിംലീഗ് അംഗം കെ. എന്‍. എ ഖാദര്‍ ആവശ്യപ്പെട്ടത് പരിഗണിച്ച്‌ സഭാസമ്മേളനം തുടരണോ എന്ന് ചര്‍ച്ച ചെയ്യാന്‍ നാളെ കാര്യോപദേശക സമിതി യോഗം ചേരും. കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ നേട്ടമുണ്ടാക്കുന്നെന്ന കെ.പി.സി.സി ഭാരവാഹിയോഗത്തിലെ പരാമര്‍ശം സംസ്ഥാന താല്‍പര്യത്തിനെതിരെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കെ.എന്‍.എ ഖാദര്‍ വ്യക്തിയെന്ന നിലയില്‍ നല്‍കിയതാണ് നോട്ടീസെന്നും പിന്നീട് കക്ഷിനേതാക്കളുടെ യോഗത്തില്‍ സഭാ സമ്മേളനം തുടരാന്‍ തീരുമാനമായതാണെന്നും പ്രതിപക്ഷം പ്രതികരിച്ചു. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നിയമസഭയിലുണ്ടായ ദൃശ്യങ്ങള്‍ വെട്ടി തനിക്കനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ പ്രതിപക്ഷത്തെ മോശമായി ചിത്രീകരിച്ചു. പ്രശ്നങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ കോവിഡിനെ മറയാക്കുകയാണെന്നാണ് പ്രതിപക്ഷം പറയാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ കോവിഡിനെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദവും ഉയര്‍ന്നിരിക്കുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി, പാർട്ടി വോട്ടുകള്‍ പോലും ചോർന്നു ; ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ...

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി

0
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60...

ഭരണ പ്രതിസന്ധി രൂക്ഷം ; യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു

0
തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു....

പേഴ്‌സണൽ ലോണെടുക്കുമ്പോൾ ഈ 5 ചാർജുകൾ നൽകേണ്ടി വരും ; കാരണം ഇതാണ്

0
പണത്തിന് അത്യാവശ്യം വന്നാൽ ആളുകൾ എളുപ്പത്തിൽ പണം ലഭിക്കുന്ന മാർഗങ്ങളാണ് ആദ്യംനോക്കുക....