പ്രതികളുമായി പണമിടപാട് നടത്തി ; പാലാരിവട്ടം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാലാരിവട്ടം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പണമിടപാട് നടത്തുന്നതില്‍ ഇടനിലക്കാരനായിരുന്ന ഫോര്‍ട്ട് സി ഐ ഷെറിക്കിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടേതാണ് നടപടി. ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.

അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡി വൈ എസ് പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ആക്ഷേപം ഡി വൈ എസ് പി അശോക് കുമാറിനെതിരേ ഉയര്‍ന്നിരുന്നു. കൂടാതെ അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷനടക്കം പരാതികള്‍ ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...