Friday, May 17, 2024 10:49 pm

കര്‍ണാടകയില്‍ എംപിയുടെ മകള്‍ക്കും കൊവിഡ് 19 ; വീടിന് 5 കി.മീ പരിധി റെഡ്‌സോണ്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകയില്‍ എംപിയുടെ മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ചിത്രദുര്‍ഗ എംപി ജി. എം സിദ്ദേശ്വരയുടെ മകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുയാനയില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ന്യൂയോര്‍ക്കിലും അവിടെനിന്ന് നിന്ന് വിമാനം വഴി ദില്ലിയിലെത്തിയ ഇവര്‍ ബെംഗളൂരുവിലേക്കും വിമാനമാര്‍ഗമാണ് എത്തിയത്. അവിടെ നിന്ന് പിതാവിനോടൊപ്പം സ്വന്തം വാഹനത്തില്‍  ചിത്രദുർഗയിലെ സ്വന്തം വീട്ടിലെത്തി.

പ്രോട്ടോകോള്‍ പാലിച്ച് മകള്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞെന്ന് എംപി പറഞ്ഞു. എന്നാല്‍, ആരോഗ്യ വിഭാഗത്തെ യാത്രാ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് അധികൃതര്‍ ആരോപിച്ചു. പിന്നീട് ജീവനക്കാരെത്തി സാംമ്പിള്‍ പരിശോധനക്കെടുത്തു. ഫലം വന്നപ്പോള്‍ മകളുടേത് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ശിവമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ചിത്രദുര്‍ഗയിലെ ആദ്യത്തെ കൊവിഡ് 19 കേസാണ് എംപിയുടെ മകളുടേത്. ഗുയാനയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയാണ് യുവതി.

മക്കളുടെയും എംപിയുടേതുടമക്കം കുടുംബാംഗങ്ങളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. എംപിയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ റെഡ് സോണായി പ്രഖ്യാപിച്ച് പ്രവേശനം വിലക്കി. കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

0
ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന...

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം ; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണമെന്ന് വനിതാ കമ്മീഷന്‍

0
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ സ്‌കൂളുകളിലും സ്ത്രീകള്‍ക്കെതിരായ...

യൂട്യൂബ് ചാനൽ വഴി അപകീർത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ സംഭവം; കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ

0
എറണാകുളം : രണ്ടരകോടി രൂപ നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനൽ വഴി അപകീർത്തിപെടുത്തുമെന്ന്...

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌...