കൊവിഡ് 19 : ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉയര്‍ന്ന ജീവനക്കാരുടെ 25 ശതമാനo ശമ്പളം വെട്ടിക്കുറയ്ക്കുന്നു.

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വ്യാപനത്തെതുടര്‍ന്ന് വരുമാനത്തില്‍ വന്‍ ഇടിവുവന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉയര്‍ന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ശമ്പളത്തില്‍ 25 ശതമാനത്തോളമാണ് കുറവുവരുത്താന്‍ തീരുമാനിച്ചതെന്ന് സി.ഇ.ഒ റോണോജോയ് ദത്ത വ്യക്തമാക്കി. ഇ-മെയിലില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ജീവനക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്.

കൂടുതല്‍ ജീവനക്കാരുള്ള ബാന്‍ഡ്-എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവുവരുത്തില്ല. സി.ഇ.ഒയുടെ ശമ്പളത്തില്‍ 25 ശതമാനം കുറവുണ്ടാകും. സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലുള്ളവരുടെ ശമ്പളം 20 ശതമാനമാണ് കുറയ്ക്കുക. വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവര്‍ക്ക് 15 ശതമാനവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാന്‍ഡ്-ഡി വിഭാഗങ്ങളിലുള്ളവര്‍ക്ക് 10 ശതമാനവും സി-ബാന്‍ഡിലുള്ളവര്‍ക്ക് അഞ്ച് ശതമാനവുമാകും ശമ്പളത്തില്‍ കുറവു വരുത്തുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അഞ്ച് ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായുള്ള വിവരവും പുറത്തുവന്നു. പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും അലവന്‍സുകള്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണിച്ചുവരുന്നതായാണ് സൂചന. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി 100 ഓളം പൈലറ്റുമാരെ ഒഴിവാക്കാനും തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...