കൊവിഡ് 19 : വൈദ്യുതി ബില്ലടയ്ക്കുന്നതിന് ഒരുമാസം കാലാവധി നീട്ടി നല്‍കി മണിയാശാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുമ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കി സര്‍ക്കാര്‍. മന്ത്രി എം. എം മണി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് വൈദ്യുതി ബില്‍ അടയക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കാന്‍ തീരുമാനമായത്. ഒരു മാസത്തെ സാവകാശമാണ് നല്‍കുന്നതെന്നും ഈ  കാലയളവില്‍ പിഴയടക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ നിരീക്ഷണവും മുന്‍കരുതലും തുടരുകയാണ്. നിരവധിയാളുകള്‍ ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. പലയിടത്തും ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വൈദ്യുതിച്ചാര്‍ജുകള്‍ അടക്കുന്നതിന് എല്ലാവര്‍ക്കും ഒരു മാസത്തെ കാലാവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഉണ്ടാകണമെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ലോകത്ത് കൊറോണ വൈറസ് വ്യാപനം ശക്തമാകുകയുമാണ്. ലോകത്ത് 8,000 ത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്‍തു കഴിഞ്ഞു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 175 ആയി. ഇന്ത്യയില്‍ ഇതുവരെ മരിച്ചത് നാല് പേരാണ്. കേരളത്തില്‍ 27 പേര്‍ക്കാണ്  ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...