വിദ്യാര്‍ഥികള്‍ ഇടപഴകുന്നതില്‍ അകലം പാലിക്കുന്നത് ഉറപ്പുവരുത്തണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കൃത്യമായി അകലം പാലിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ കൂട്ടമായി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഇടപഴകുമ്പോള്‍ നിശ്ചിത അകലംപാലിക്കേണ്ടതു സ്‌കൂളുകളിലേയും കോളേജിലേയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഉറപ്പുവരുത്തണം. കൊറോണ ഭീതി ഒഴിവായിട്ടില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന്‍ വഴി സാമൂഹ്യഅകലം പാലിക്കാന്‍ നിര്‍ദേശിക്കുന്നത്. അതല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകാനിടയുണ്ട്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ഇത് ഉറപ്പുവരുത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇടപഴകുമ്പോള്‍ നിശ്ചിത അകലംപാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...

ചിന്ത ജെറോമിനെതിരെ മന്ത്രി ഓജെ ജനീഷ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി...