ഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 195 ആയി. ആന്ധ്രയില്‍ ഒരാള്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടുപേര്‍ക്കുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. 49 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച പുതുതായി 20ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലും ഛണ്ഡീഗഡിലും ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു.
ആന്ധ്രയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി. മാര്‍ച്ച് 12ന് സൗദി അറേബ്യയില്‍നിന്നും വിശാഖപട്ടണത്ത് എത്തിയായാള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ഉത്തരാഖണ്ഡില്‍ രണ്ടു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് (ഐ.എഫ്.എസ്) ട്രെയിനികള്‍ക്കാണ് രോഗബാധ. ഇന്ദിര ഗാന്ധി നാഷനല്‍ ഫോറസ്റ്റ് അക്കാദമിയിലെ രണ്ടുപേര്‍ക്കാണ് രോഗബാധയെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വിഭാഗം അറിയിച്ചു.
കൊവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. മിക്ക റെയില്‍-വിമാന ഗതഗതവും റദ്ദാക്കി. പഞ്ചാബില്‍ ഒരു മരണം സ്ഥിരീകരിച്ചതോടെ അവിടത്തെ പൊതുഗതാഗതം പൂര്‍ണമായും റദ്ദാക്കി.