ചെറുപുഴ : വിദേശത്തുനിന്നു വന്നു നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ഥന നടത്തിയ പാസ്‌റ്ററും ഭാര്യയും ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു പ്രാര്‍ഥന. പാസ്‌റ്റര്‍ അഗസ്‌റ്റിന്‍ ജോസഫാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്.
പെരിങ്ങോം ചൂരലിലില്‍ ഇദ്ദേഹത്തിന്റെ സഭയില്‍ അംഗമായ മറ്റൊരു വ്യക്‌തിയുടെ വീട്ടില്‍ പ്രാര്‍ഥനാ യോഗം നടത്തുകയായിരുന്നു. നേരത്തെ വയനാട് ലോക് ഡൗണ്‍ ലംഘിച്ച് സെമിനാരിയില്‍ പ്രാര്‍ഥന നടത്തിയ വൈദികനെയും സംഘത്തെയും മാനന്തവാടി പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു.