തൃശൂരിൽ പലയിടത്തും ‘അജ്ഞാതരൂപം’ ; ലോക്‌ഡൗൺ തെറ്റിച്ചും പിടികൂടാന്‍ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളം മേഖലയില്‍ പലയിടത്തും അജ്ഞാത  രൂപം കണ്ടതായി നാട്ടുകാര്‍. അജ്ഞാത രൂപത്തെ കയ്യോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.

കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങി പലയിടങ്ങളിലും രാത്രിയില്‍ ആളുകള്‍ അജ്ഞാത രൂപത്തെ കണ്ടു. വീടിനും മരത്തിനും മുകളില്‍ ഓടിക്കയറും. നിമിഷനേരം കൊണ്ട് ഓടിമറയും. അജ്ഞാത രൂപത്തിന്റെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ പരിഭ്രാന്തിയുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന്  പോലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പോലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക്ഡൗണിലെ സാമൂഹിക അകലം അജ്ഞാത രൂപം കാരണം രാത്രിയില്‍ തെറ്റുന്നുണ്ട്. യുവാക്കള്‍ കൂട്ടമായാണ് പുറത്തിറങ്ങുന്നത്. മോഷ്ടാവല്ല ഇതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എവിടേയും ഒന്നും മോഷണം പോയിട്ടില്ല. രാത്രികാലങ്ങളില്‍  പോലീസ് പട്രോളിങും ഊര്‍ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...