കൊവിഡ് ബാധയെന്ന ഭയം ; കർണാടകയിൽ മധ്യവയസ്കൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കർണാടക : കൊറോണ വൈറസ് രോ​ഗബാധ ഉണ്ടാകുമെന്ന് ഭയപ്പെട്ട് കർണാടകയിൽ നാൽപതുകാരൻ ജീവനൊടുക്കി. കർണാടകയിലെ ​ഗ‍‍‍‍‍‍‍ഡ​ഗ് ജില്ലയിലെ ​ഗജേന്ദർ താലൂക്കിൽ കല്ലി​ഗാനുരു ​​ഗ്രാമത്തിലുള്ള ​ഗുരു സം​ഗപ്പ ജംഗനാവർ ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായ ഇയാൾ മം​ഗളൂരുവിലാണ് ജോലിക്ക് പോയിക്കൊണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. നാല് ദിവസം മുമ്പാണ് ഇയാൾ അവിടെ നിന്ന് തിരികെയെത്തിയത്. തിരികെ വന്നതിന് ശേഷം ഇയാൾക്ക് പനിയും ചുമയും അനുഭവപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ല എന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്.

എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ജം​ഗനാവർ തയ്യാറായില്ല. ​ഗ്രാമത്തിലെ പാതയോരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ തിരികെ വീട്ടിലെത്താതിനെ തുടർന്ന് ഭാര്യ അയൽക്കാർക്കൊപ്പം അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചതായി കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. കർണാടകയിൽ 110 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...