കേരളത്തിലും മൂന്നാംതരം​ഗം? ആന്റിജൻ പരിശോധനകൾ കൂട്ടണം – ആരോ​ഗ്യ വിദ​ഗ്ധർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടിപിആർ പത്ത് കടന്നതോടെ സംസ്ഥാനത്തും ഒമിക്രോണിലൂടെ മൂന്നാം തരംഗമെന്ന വിലയിരുത്തലിലേക്കാണ് പോകുന്നത്. കേരളം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വെക്കുന്നുണ്ട്. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവരിൽ നൽകുന്ന കോക്ടെയിൽ ചികിത്സയുടെ ഫലപ്രാപ്തിയടക്കം പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.

ഇതുവരെയുണ്ടായ ഏറ്റവുമുയർന്ന പ്രതിദിന കണക്ക് 43,000 വരെ. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതിൽ 50 ശതമാനം വരെ കുറവെന്ന് വിലയിരുത്തൽ. കേസുകൾ കൈവിട്ടാൽ ചികിത്സാ സംവിധാനങ്ങൾ ഞെരുങ്ങും. കോക്ടെയിൽ ചികിത്സ ഫലിക്കാതാകുമോ എന്ന ആശങ്കയുമുണ്ട്. മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സയുടെ ഫലപ്രാപ്തിയിൽ ആണ് ആശങ്ക.  മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സ ഒമിക്രോണിനെതിരെ ഫലപ്രദമോയെന്ന് പരിശോധിക്കണമെന്നും  വിദഗ്ദർ പറയുന്നു.

ജനിതക പരിശോധനയില്ലാതെ തന്നെ ഒമിക്രോൺ കണ്ടെത്താവുന്ന പിസിആർ പരിശോധനാ കിറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് അതിലേക്ക് മാറണമെന്നാണ് പ്രധാന നിർദേശം. സംസ്ഥാനത്തെത്തുന്നവരിൽ മാത്രം ഒമിക്രോൺ പരിശോധന ഒതുക്കാതെ റാൻഡം പരിശോധനകൾ സമൂഹത്തിലും നടത്തണം. കോവിഡ് കേസുകൾ കൂടുന്നതിനാൽ ആന്റിജൻ പരിശോധനകൾ വീണ്ടും കൂട്ടണമെന്ന നിർദേശവും വിദ​ഗ്ധർ മുന്നോട്ട് വച്ചിട്ടുണ്ട്

ഇതിനിടെ സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും. ജില്ലകലിലെ സാഹചര്യം വിലയിരുത്തി സിഎഫ്എൽടിസിസികളും മറ്റും വീണ്ടും തുറക്കുന്നത് ചർച്ചയാകും. ഒമിക്രോൺ കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണം പ്രതിരോധം എന്നിവയിൽ വിദഗ്ദസമിതി നിർദേശവും തേടും.

60 വയസ്സിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവ‍ർക്കും ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും ബൂസ്റ്റർ ഡോസ് വാക്സിനും ഇന്ന് തുടങ്ങും. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. കൗമാരക്കാർക്കുള്ള ഊർജ്ജിത വാക്സിനേഷൻ ഇന്ന് അവസാനിക്കും. നാളെ മുതൽ ആഴ്ച്ചയിൽ നാല് ദിവസമെന്ന നിലയിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലാകും കൗമാരക്കാർക്കുള്ള വാക്സിൻ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...