കൊല്ലം : സംസ്ഥാനത്ത് ആറുപേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ ഒന്‍പത് പേര്‍ നിരീക്ഷണത്തില്‍. എല്ലാവരും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് . ഇതില്‍ മൂന്ന് പേര്‍ പത്തനംതിട്ടയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവര്‍ സന്ദര്‍ശനം നടത്തിയ പുനലൂരിലെ വീട്ടുകാരാണ്. രണ്ട് പേര്‍ അവരുടെ അയല്‍വാസികളുമാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളവരില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കുന്നത് വരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.
കൊല്ലം ജില്ലയില്‍ 9 പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍
RECENT NEWS
Advertisment