കൊറോണ ; പത്തനംതിട്ട സ്വദേശികളുമായി സമ്പർക്കം പുലർത്തിയ 11 പേർ തൃശൂർ ജില്ലയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കോവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷത്തിൽ  ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ടക്കാരുമായി സമ്പർക്കം പുലർത്തിയ  11 പേരെ തൃശ്ശൂരില്‍ കണ്ടെത്തി ഹോം ക്വാറന്റൈൻ ചെയ്തു.

ഇറ്റലിയിൽ നിന്നും വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഇതിൽ 6 പേർ ഹൈ റിസ്ക് ഗണത്തിൽ പെടുന്നു. ഇവരുടെ രക്ത സാമ്പിളുകൾ നാളെ പരിശോധനക്ക് അയക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ ജില്ലയിൽ 162 പേർ ആണ് നിരീക്ഷണത്തിൽ ഉള്ളത്. 142 പേർ വീടുകളിലും 20 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നു. 11 പേരുമായും സമ്പർക്കം പുലർത്തിയവരുടെ ലിസ്റ്റ് നാളെ തന്നെ തയ്യാറാക്കും. ജില്ലയിൽ ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തന്നെ നെടുമ്പാശ്ശേരി വിമാനതാവളത്തിൽ ആവശ്യമായ മെഡിക്കൽ ടീമിനെ വിന്യസിപ്പിക്കും. ട്രാവൽ ഹിസ്റ്ററി പരിശോധിച്ചു മാത്രം ജില്ലയിലേക്ക് പ്രവേശനം നൽകും. അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്ന്  റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരെ നിരീക്ഷിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...