റാന്നി: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം ചാർത്ത് ഉത്സവം 21 നടക്കും. മകര സംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിൽ ചാർത്തുന്നത്. നാളെ ളാഹ സത്രത്തിൽ വിശ്രമിക്കുന്ന തിരുവാഭരണ ഘോഷയാത്ര 21ന് പുലർച്ചെ മഠത്തുംമൂഴി സ്രാമ്പിക്കൽ എത്തും. അവിടെ നിന്ന് 9ന് പെരുനാട് ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. 1.30ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തും. അന്ന് പുലർച്ചെ 2 വരെ ഭക്തർക്ക് സർവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാനാകും. തുടർന്ന് പന്തളത്തേക്ക് യാത്ര തുടരും.
ശബരിമലയോളം പഴക്കമുള്ള ക്ഷേത്രമാണ് പെരുനാട്ടിലേത്. പന്തളം രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം പണിതത്. പണ്ട് ശബരിമലയിലെ നിത്യ നിദാന ചെലവുകളെല്ലാം നടത്തിയിരുന്നത് പെരുനാട്ടിൽ നിന്നായിരുന്നു. നിത്യപൂജകളും ഇവിടെയാണ് നടത്തിയിരുന്നത്. ഘോരവനത്തില്‍ എത്തിച്ചേരുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം ശബരിമലയിലെ 10 നാൾ ഉത്സവത്തിൽ 5 ദിവസം നടത്തിയിരുന്നതും പെരുനാട്ടിലാണ്.
ശബരിമല എത്തിച്ചേരാൻ ആചാര വിലക്കുള്ള സ്ത്രീകൾ പെരുനാട്ടിലെത്തിയാണ് തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കുക. കേരളത്തിനകത്തും പുറത്തും നിന്ന് സ്ത്രീകൾ അന്ന് ക്ഷേത്രത്തില്‍ എത്താറുണ്ട്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ 5ന് അഷ്ടാഭിഷേകം, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് ഭാഗവതപാരായണം, 5ന് എഴുന്നള്ളത്ത്, 6ന് നൃത്തവിരുന്ന്, 9.30ന് സേവ, 10ന് നായാട്ടുവിളി, 10.30ന് നൃത്തനാടകം, 1ന് പിന്നണി ഗായകൻ ശ്രീനാഥ് ശിവശങ്കരൻ നയിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033